---
title: "തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു"
english_title: "wild boar eradication"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366196/wild-boar-eradication"
published_at: "2026-06-15T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a300680615a4_Untitled-2-web.jpg"
keywords: []
---

# തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

> **Lead Summary:** **കണ്ണൂർ: **കേരള സർക്കാറിൻ്റെ തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ വാർഡ് 36 ൽ (കിഴുന്ന വാർഡ്) മനുഷ്യൻ്റെ ജീവനും, സ്വത്തിനും, കൃഷിക്കും ഭീഷണിയായ കാട്ടുവന്നികളെ നിയമാനുസൃതം നിർമ്മാർജനം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ MLA അഡ്വ: ടി ഒ മോഹനന്റെ സാന്നിധ്യത്തിൽ കോർപ്പറേഷൻ അധികാരിയുടെ ഉത്തരവ് പ്രകാരം തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ് ഓഫീസർ പി.വി സനൂപ് കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം ആണ് ദൗത്യം നടത്തിയത് . വാർഡ് കൗൺസിലർ ശ്രുതി കെ.പി - പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ശ്രുതി കെ , വിനീത എം എന്നിവർ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ: **കേരള സർക്കാറിൻ്റെ തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ വാർഡ് 36 ൽ (കിഴുന്ന വാർഡ്) മനുഷ്യൻ്റെ ജീവനും, സ്വത്തിനും, കൃഷിക്കും ഭീഷണിയായ കാട്ടുവന്നികളെ നിയമാനുസൃതം നിർമ്മാർജനം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ MLA അഡ്വ: ടി ഒ മോഹനന്റെ സാന്നിധ്യത്തിൽ കോർപ്പറേഷൻ അധികാരിയുടെ ഉത്തരവ് പ്രകാരം തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ് ഓഫീസർ പി.വി സനൂപ് കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം ആണ് ദൗത്യം നടത്തിയത് . വാർഡ് കൗൺസിലർ ശ്രുതി കെ.പി - പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ശ്രുതി കെ , വിനീത എം എന്നിവർ നേതൃത്വം നൽകി.

5 കാട്ടു പന്നികളെ നിയമാനുസൃതം കൊന്നു ഭക്ഷ്യയോഗ്യമല്ലാതാക്കി സംസ്കരിച്ചു . വരും ദിവസങ്ങളിൽ ദൗത്യം ഊർജിതമാക്കാൻ കോർപ്പറേഷൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നടപടി ക്രമങ്ങളുമടങ്ങുന്ന ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നതായി വനം വന്യ ജീവി വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366196/wild-boar-eradication)