---
title: "​ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുമായി കണ്ണൂരിൽ 'ഫാൻ കപ്പ്: കളക്ടറും കമ്മീഷണറും ഏറ്റുമുട്ടും "
english_title: "Fan cup "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366043/fan-cup"
published_at: "2026-06-15T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f82f6044bd_1000625865.jpg"
keywords: []
---

# ​ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുമായി കണ്ണൂരിൽ 'ഫാൻ കപ്പ്: കളക്ടറും കമ്മീഷണറും ഏറ്റുമുട്ടും 

> **Lead Summary:** **കണ്ണൂർ:** ​ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുമായി കണ്ണൂരിൽ 'ഫാൻ കപ്പ്' സംഘടിപ്പിക്കും. കളക്ടർ ഇലവനും കമ്മീഷണർ ഇലവനുമാണ് ഫാൻ കപ്പിൽ ഏറ്റുമുട്ടുന്നത്. ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേൽക്കാനും ജില്ലയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും കണ്ണൂർ പ്രസ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് 'ഫാൻ കപ്പ്' ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്.

## Article Content

**കണ്ണൂർ:** ​ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുമായി കണ്ണൂരിൽ 'ഫാൻ കപ്പ്' സംഘടിപ്പിക്കും. കളക്ടർ ഇലവനും കമ്മീഷണർ ഇലവനുമാണ് ഫാൻ കപ്പിൽ ഏറ്റുമുട്ടുന്നത്. ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേൽക്കാനും ജില്ലയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും കണ്ണൂർ പ്രസ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് 'ഫാൻ കപ്പ്' ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലാ ഭരണകൂടവും സിറ്റി പോലീസ് വിഭാഗവും തമ്മിലുള്ള സൗഹൃദ പോരാട്ടത്തിൽ 'കളക്ടർ ഇലവനും' 'കമ്മീഷണർ ഇലവനു'മാണ് മാറ്റുരയ്ക്കുക. ചൊവാഴ്ച്ച [16.06.26] വൈകീട്ട് 4 മണിക്ക് കണ്ണൂർ പോലീസ് ഫുട്ബോൾ ടർഫിലാണ് മത്സരം നടക്കുക.

കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണു രാജ് ഐ.എഎസ് നയിക്കുന്ന കലക്ടർ ഇലവനും സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജ് ഐ.പി.എസ് നയിക്കുന്ന കമ്മീഷണർ ഇലവനും തമ്മിലാണ് മത്സരം. ജില്ലയിലെ ജനപ്രതിനിധികളായ കെ വി സുമേഷ് എംഎൽഎ , എം വിജിൻ എംഎൽഎ, വി കെ സനോജ് എംഎൽഎ , ടി ഒ മോഹനൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ, ഡപ്യൂട്ടി മേയർ കെ പി താഹിർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്പി എം അഖിൽ, 

പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ, ഫുട്ബോൾ താരങ്ങളായ സി കെ വിനീത്, ബിനീഷ് കിരൺ, സിനിമാ താരം സന്തോഷ് കീഴാറ്റൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും ജില്ലാ സ്പോർട്സ് കൺസിലിൻ്റെയും പ്രസ് ക്ലബിനെയും ഭാഗമായ മുൻകാല താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366043/fan-cup)