---
title: "എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായവരെ അനുമോദിച്ചു"
english_title: "Pattuvam muriyathod "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366041/pattuvam-muriyathod"
published_at: "2026-06-15T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f8271d30f9_1000626339.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായവരെ അനുമോദിച്ചു

> **Lead Summary:** തളിപ്പറമ്പ:പട്ടുവം മുറിയാത്തോട് നവചേതന സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാലയത്തിൽ പഠിച്ച് 

## Article Content

തളിപ്പറമ്പ:പട്ടുവം മുറിയാത്തോട് നവചേതന സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാലയത്തിൽ പഠിച്ച് 

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായവരെ അനുമോദിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘടനവും അനുമോദനവും നടത്തി.സംഘം പ്രസിഡണ്ട് ടി വി മധുസൂദനൻ അധ്യക്ഷത വഹിച്ചു. 

പട്ടുവം ഗ്രാമപഞ്ചായത്ത് മെമ്പർ കെ സനൽ, പ്രഭാത് കലാസമിതി ട്രഷറർ എൻ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സംഘം സിക്രട്ടറി എം വി അനൂപ് കുമാർ സ്വാഗതവും ട്രഷറർ  പി വി പ്രമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366041/pattuvam-muriyathod)