---
title: "പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ"
english_title: "T K Govindan Master MLA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365986/t-k-govindan-master-mla"
published_at: "2026-06-14T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ecc752e2a8_1000625476.jpg"
keywords: []
---

# പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

> **Lead Summary:** **കുറുമാത്തൂർ: **വിജയത്തിൻ്റെ കൊടുമുടി കീഴടക്കുന്നവർ പ്രതിഭ മാത്രം ഉള്ളവർ അല്ല , പരാജയങ്ങളെ പാഠമാക്കി മുന്നേറുന്ന മിടുക്കരുമാണെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. മിടുക്കർ ജന്മനാ ഉണ്ടാവുന്നവരല്ല , കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും അവർ സ്വയം രൂപപ്പെടുന്നവരാണ്. സ്വപ്നം കാണാനും അതിനു വേണ്ടി പ്രവർത്തിക്കുവാനും ധൈര്യമുള്ളവരാണ് യഥാർത്ഥ മിടുക്കർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

## Article Content

**കുറുമാത്തൂർ: **വിജയത്തിൻ്റെ കൊടുമുടി കീഴടക്കുന്നവർ പ്രതിഭ മാത്രം ഉള്ളവർ അല്ല , പരാജയങ്ങളെ പാഠമാക്കി മുന്നേറുന്ന മിടുക്കരുമാണെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. മിടുക്കർ ജന്മനാ ഉണ്ടാവുന്നവരല്ല , കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും അവർ സ്വയം രൂപപ്പെടുന്നവരാണ്. സ്വപ്നം കാണാനും അതിനു വേണ്ടി പ്രവർത്തിക്കുവാനും ധൈര്യമുള്ളവരാണ് യഥാർത്ഥ മിടുക്കർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുറുമാത്തൂർ ചൊറുക്കളയിൽ പൊതുജന വായനശാല മലരട്ടയും ഒരുമ സ്വാശ്രയ സംഘവും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു .വായനശാല പ്രസിഡൻറ്  പി വി.വിനോദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സറീന സാമ, രമ്യ .വി,സുമ. കെ സ്വാശ്രയ സംഘം പ്രസിഡൻറ് പി .വി .രാജീവൻ ,ട്രഷറർ ഐ .വി . രതീഷ് , എം സി ചന്ദ്രബാബു ,എം.വി പീതാംബരൻ . കെ .വി .ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രദേശത്തിന്റെ വികസന സാധ്യതകൾ അടങ്ങുന്ന നിവേദനം പി .വി .പുരുഷോത്തമൻ എംഎൽഎക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365986/t-k-govindan-master-mla)