---
title: "തൃച്ചംബരം പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തോടെ ചെണ്ടുമല്ലിക കൃഷിക്ക് തുടക്കം കുറിച്ചു"
english_title: "Trichambaram Panchavadi Residence Association women's group"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365911/trichambaram-panchavadi-residence-association-womens-group"
published_at: "2026-06-14T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e57a326a57_news-card.jpg"
keywords: []
---

# തൃച്ചംബരം പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തോടെ ചെണ്ടുമല്ലിക കൃഷിക്ക് തുടക്കം കുറിച്ചു

> **Lead Summary:** തൃച്ചംബരം പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തോടെ ചെണ്ടുമല്ലിക കൃഷിക്ക് തുടക്കം കുറിച്ചു. പി.ആർ.എ. വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമ നാരായണൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ചെണ്ടുമല്ലിക ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

തൃച്ചംബരം പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തോടെ ചെണ്ടുമല്ലിക കൃഷിക്ക് തുടക്കം കുറിച്ചു. പി.ആർ.എ. വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമ നാരായണൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ചെണ്ടുമല്ലിക ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

പരിപാടിയിൽ വാർഡ് കൗൺസിലർ പി.വി.സുരേഷ് മുഖ്യാതിഥിയായി. പി. ആർ. എ പ്രസിഡൻ്റ് എം.വി. നാരായണൻ, സെക്രട്ടറി.കെ. പ്രജിത്ത്, ട്രഷറർ. എം. പവിത്രൻ, മുൻ പ്രസിഡൻ്റ് രാമകൃഷ്ണൻ, ജോ : സെക്രട്ടറിമാരായ കെ. ഗോവിന്ദൻ, എൻ.എം. സീത, വനിതാ കൂട്ടായ്മ ട്രഷറർ പുഷ്പ പവിത്രൻ എന്നിവർ സംസാരിച്ചു. കൺവീനർ ഉഷ ഗോവിന്ദൻ സ്വാഗതവും ജോ: കൺവീനർ അഞ്ജു പ്രജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365911/trichambaram-panchavadi-residence-association-womens-group)