---
title: "രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾക്ക് താമസസൗകര്യം ഒരുക്കാൻ വ്യാപാര ഭവൻ തുറന്നു കൊടുത്ത് തളിപ്പറമ്പിലെ വ്യാപാരി നേതാക്കളും വൈറ്റ് ഗാർഡും മാതൃകയായി"
english_title: "The merchant leaders and White Guard of Taliparamba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365880/the-merchant-leaders-and-white-guard-of-taliparamba"
published_at: "2026-06-14T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e3528cb6d6_news-card.jpg"
keywords: []
---

# രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾക്ക് താമസസൗകര്യം ഒരുക്കാൻ വ്യാപാര ഭവൻ തുറന്നു കൊടുത്ത് തളിപ്പറമ്പിലെ വ്യാപാരി നേതാക്കളും വൈറ്റ് ഗാർഡും മാതൃകയായി

> **Lead Summary:** **തളിപ്പറമ്പ്: **തിരുവനന്തപുരം, ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ നിന്ന് തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് വ്യാപാരഭവൻ തുറന്നു കൊടുത്ത് താമസസൗകര്യമൊരുക്കി തളിപ്പറമ്പിലെ വ്യാപാരി നേതാക്കളും വൈറ്റ് ഗാർഡും മാതൃകയായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊട്ടിയൂർ ഉത്സവത്തിനെത്തി അവിടെ നിന്നും പരശ്ശിനിക്കടവിലും പോയി തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം കൂടി ദർശനം നടത്താൻ വന്നതായിരുന്നു അവർ. രണ്ടു ബസ്സുകളിൽ ആയാണ് എത്തിയത്. വരുന്ന വഴി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു.

## Article Content

**തളിപ്പറമ്പ്: **തിരുവനന്തപുരം, ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ നിന്ന് തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് വ്യാപാരഭവൻ തുറന്നു കൊടുത്ത് താമസസൗകര്യമൊരുക്കി തളിപ്പറമ്പിലെ വ്യാപാരി നേതാക്കളും വൈറ്റ് ഗാർഡും മാതൃകയായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊട്ടിയൂർ ഉത്സവത്തിനെത്തി അവിടെ നിന്നും പരശ്ശിനിക്കടവിലും പോയി തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം കൂടി ദർശനം നടത്താൻ വന്നതായിരുന്നു അവർ. രണ്ടു ബസ്സുകളിൽ ആയാണ് എത്തിയത്. വരുന്ന വഴി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു.

തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഹോട്ടലുകളും റൂമുകളും കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലായിരുന്നു അവർ. ഉടൻതന്നെ വൈറ്റ് ഗാർഡിന്റെ അഷീറും ബപ്പു അഷറഫും തളിപ്പറമ്പ് മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസിനെ ബന്ധപ്പെടുകയും അദ്ദേഹം ഉടൻതന്നെ സെക്രട്ടറി വി.താജുദ്ദീൻ, ട്രഷറർ ടി ജയരാജ് എന്നിവരെ ബന്ധപ്പെടുകയും പ്രവർത്തകസമിതി ഗ്രൂപ്പിൽ അറിയിക്കുകയും തുടർന്ന് വ്യാപാരഭവൻ ഓഡിറ്റോറിയം ഹാൾ തുറന്നു കൊടുക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു.

സൗകര്യങ്ങള്‍ ലഭ്യമാക്കിയതിന് യാത്രാസംഘം കോ-ഓര്‍ഡിനേറ്റര്‍ ഷാജി ചേര്‍ത്തല വ്യാപാരികൾക്കും വൈറ്റ് ഗാർഡ് പ്രവർത്തകരോടും നന്ദി അറിയിച്ചു. തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെയും വൈറ്റ് ഗാർഡിന്റെയും സമയോചിതമായ ഇടപെടൽ ഏറെ പ്രശംസനീയാർഹമാണ്. പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് ഒരു രാത്രി അന്തിയുറങ്ങാൻ വ്യാപാരഭവൻ നൽകുമ്പോൾ ആ ഒരു നന്മയ്ക്ക് തളിപ്പറമ്പിലെ മുഴുവൻ വ്യാപാരികൾക്കും അഭിമാനിക്കാം എന്ന് റിയാസ് കെ എസ് കൂട്ടിച്ചേർത്തു.

കണ്ണൂരിലെ (തളിപ്പറമ്പിലെ) പോലെ ഞങ്ങളെ ചേർത്തു പിടിച്ച ഒരു നല്ല മനുഷ്യരെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും അവരോട് ജീവിതത്തിൽ എന്നും കടപ്പാടുണ്ടാകുമെന്നും ഷാജി ചേർത്തലയും കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365880/the-merchant-leaders-and-white-guard-of-taliparamba)