---
title: "പട്ടുവത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു "
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365826/arrest"
published_at: "2026-06-13T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d678d7ed02_1000499964.jpg"
keywords: []
---

# പട്ടുവത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു 

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പെട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചംഗസംഘത്തെ അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പെട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചംഗസംഘത്തെ അറസ്റ്റ് ചെയ്തു.

പട്ടുവം കൂത്താട്ടെ ചപ്പന്‍ കൈതേരി വീട്ടില്‍ എന്‍.അജ്‌നാസ്(24), പറപ്പൂല്‍ കയ്യംതടത്തെ നിരിച്ചന്‍ വീട്ടില്‍ എന്‍.സൂരജ്(21), പട്ടുവം ടര്‍ഫിന് സമീപത്തെ കമല്‍രാജ് വീട്ടില്‍ ആദിത്യന്‍ എം.നമ്പ്യാര്‍(23), കീഴാറ്റൂര്‍ കോടേശ്വരത്തെ തിരുവാതിര വീട്ടില്‍ അഭിനവ് മനോജ്(21), അരിയില്‍ യു.പി സ്‌ക്കൂളിന് സമീപത്തെ ഇന്ദീവരം വീട്ടില്‍ ആദിത്യന്‍ മുരളി(21) എന്നിവരാണ് അറസ്റ്റിലായത്.

പറപ്പൂല്‍ പട്ടുവം ടര്‍ഫിന് സമീപം ഇന്നലെ വൈകുന്നേരം 4.15 ന് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ കണ്ട പട്രോളിംഗ് സംഘം ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി പറയാതെ പരസ്പര വിരുദ്ധമായി സംസാരിച്ച സാഹചര്യത്തിലാണ് ഇവര്‍ എന്തോ കുറ്റകൃത്യം ചെയ്യാനായി നില്‍ക്കുന്നതാണെന്ന് വ്യക്തമായതിനാല്‍ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365826/arrest)