---
title: "ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു"
english_title: "A felicitation ceremony and cash award distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365746/a-felicitation-ceremony-and-cash-award-distribution"
published_at: "2026-06-13T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d168815386_news-card.jpg"
keywords: []
---

# ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ : **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ SSLC , +2 ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ബേങ്ക് പ്രസിഡൻ്റ് പി.വി ഗംഗാധരൻ അധ്യക്ഷനായി .

## Article Content

**ചട്ടുകപ്പാറ : **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ SSLC , +2 ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ബേങ്ക് പ്രസിഡൻ്റ് പി.വി ഗംഗാധരൻ അധ്യക്ഷനായി .

ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി പങ്കജാക്ഷൻ, ചട്ടുകപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം സി ശശീന്ദ്രൻ , പി ഗംഗാധരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ഇൻഷുറൻസ് വിതരണം പി.വി. ഗംഗാധരൻ നിർവ്വഹിച്ചു. പരിപാടിയിൽ ബാങ്ക് സെക്രട്ടറി കെ നാരായണൻ സ്വാഗതവും കെ.സി ശിവാനന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365746/a-felicitation-ceremony-and-cash-award-distribution)