---
title: "എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു"
english_title: "Mathamangalam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365629/mathamangalam"
published_at: "2026-06-12T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c2e7fb7475_1000621094.jpg"
keywords: []
---

# എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

> **Lead Summary:** **മാതമംഗലം: **മാതമംഗലം ഫൈനാർട്സ് സൊസെറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു, (എസ്.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ.) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. എരമം -കുറ്റൂർ , കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിൽ താമസിക്കുന്ന കുട്ടികളെയാണ് അനുമോദനത്തിനായി പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ അവരവർ പഠിച്ച സ്കൂൾ മുഖാന്തിരം റജിസ്ട്രേഷൻ നടത്തേണ്ടതാണ്.

## Article Content

**മാതമംഗലം: **മാതമംഗലം ഫൈനാർട്സ് സൊസെറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു, (എസ്.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ.) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. എരമം -കുറ്റൂർ , കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിൽ താമസിക്കുന്ന കുട്ടികളെയാണ് അനുമോദനത്തിനായി പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ അവരവർ പഠിച്ച സ്കൂൾ മുഖാന്തിരം റജിസ്ട്രേഷൻ നടത്തേണ്ടതാണ്.

യോഗ്യരായവർ

പേര്,ഇനീഷ്യൽ ,പാസ് പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ് കോപ്പി എന്നിവ താഴെക്കൊടുത്ത മൊബൈൽ നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക. അവസാന തീയതി: 2026 ജൂൺ 15.

രജിസ്ട്രേഷനും വിവരങ്ങൾക്കും 9496722777, 9961377910 നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365629/mathamangalam)