---
title: "തളിപ്പറമ്പിൽ വഖഫ് ബോർഡ് 400 ഏക്കറിലധികം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നതായി ബിജെപി, നൂറിലധികം കുടുംബങ്ങൾ കൊതിയൊഴുപ്പിക്കൽ ഭീഷണിയിലെന്നും ആരോപണം,ജൂൺ 17ന് പ്രതിഷേധം സംഘടിപ്പിക്കും"
english_title: "BJP press meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365591/bjp-press-meet"
published_at: "2026-06-12T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2beb33db06d_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വഖഫ് ബോർഡ് 400 ഏക്കറിലധികം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നതായി ബിജെപി, നൂറിലധികം കുടുംബങ്ങൾ കൊതിയൊഴുപ്പിക്കൽ ഭീഷണിയിലെന്നും ആരോപണം,ജൂൺ 17ന് പ്രതിഷേധം സംഘടിപ്പിക്കും

> **Lead Summary:** തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലുമായി 400 ഏക്കറിലധികം ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നതായി ബി.ജെ.പി; നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലെന്ന് ആരോപണം. ഉമ്മീദ് പോർട്ടൽ റെജിസ്‌ട്രേഷന് പിന്നാലെ വഖഫ് ബോർഡ് അധികാരം ദുരുപയോഗം ചെയ്യുന്നു എന്നും മുനമ്പത്തിനു സമാനമായ സാഹചര്യമാണ് തളിപ്പറമ്പിലെന്നും ബി ജെ പി.

## Article Content

തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലുമായി 400 ഏക്കറിലധികം ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നതായി ബി.ജെ.പി; നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലെന്ന് ആരോപണം. ഉമ്മീദ് പോർട്ടൽ റെജിസ്‌ട്രേഷന് പിന്നാലെ വഖഫ് ബോർഡ് അധികാരം ദുരുപയോഗം ചെയ്യുന്നു എന്നും മുനമ്പത്തിനു സമാനമായ സാഹചര്യമാണ് തളിപ്പറമ്പിലെന്നും ബി ജെ പി.

തളിപ്പറമ്പ് നഗരസഭാ കാര്യാലയവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സർ സയ്യിദ് കോളേജും ഉൾപ്പെടെ നാനൂറിലധികം ഏക്കർ ജനവാസ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഈ വഖഫ് ഭീകരതയ്ക്കെതിരെ ജൂൺ പതിനേഴിന് തളിപ്പറമ്പിൽ വൻ പ്രതിഷേധ കൊടുങ്കാറ്റ് ഉയർത്തുമെന്നും, തങ്ങളുടെ ശരീരത്തിൽ അവസാന തുള്ളി ചോരയുള്ളതുവരെ ഇവിടെനിന്ന് ഒരു കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നുമാണ് ബിജെപി മണ്ഡലം കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365591/bjp-press-meet)