---
title: "അശാസ്ത്രീയ മാലിന്യ സംസ്കരണം: റിസോർട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തി"
english_title: "Unscientific waste management"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365555/unscientific-waste-management"
published_at: "2026-06-12T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bcfe96a0fc_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്കരണം: റിസോർട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഏഴിമലയിൽ പ്രവർത്തിച്ചു വരുന്ന ഏഴിമല ആയുർവേദ വെൽനെസ്സ് റിസോർട്ടിനു 15000 രൂപയും രാമന്തളിയിൽ പ്രവർത്തിച്ചു വരുന്ന കാക്കോപ്രവൺ രാമൻ എൻക്ലെവിനു 5000 രൂപയും പിഴ ചുമത്തി. ഏഴിമല ആയുർവേദ വെൽനെസ്സ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ റിസോർട്ടിനു പുറക് വശത്ത് രണ്ട് വലിയ കുഴികളിൽ ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ അലൂമിനിയം ഫോയിലുകൾ പേപ്പറുകൾ ഡയപ്പറുകൾ എന്നിവ വലിയ ഗാർബജ് ബാഗുകളിലും അല്ലാതെയും തള്ളുകയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു വരുന്നതായി കണ്ടെത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഏഴിമലയിൽ പ്രവർത്തിച്ചു വരുന്ന ഏഴിമല ആയുർവേദ വെൽനെസ്സ് റിസോർട്ടിനു 15000 രൂപയും രാമന്തളിയിൽ പ്രവർത്തിച്ചു വരുന്ന കാക്കോപ്രവൺ രാമൻ എൻക്ലെവിനു 5000 രൂപയും പിഴ ചുമത്തി. ഏഴിമല ആയുർവേദ വെൽനെസ്സ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ റിസോർട്ടിനു പുറക് വശത്ത് രണ്ട് വലിയ കുഴികളിൽ ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ അലൂമിനിയം ഫോയിലുകൾ പേപ്പറുകൾ ഡയപ്പറുകൾ എന്നിവ വലിയ ഗാർബജ് ബാഗുകളിലും അല്ലാതെയും തള്ളുകയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു വരുന്നതായി കണ്ടെത്തി.

പ്രദേശത്ത് ഭക്ഷണാവശിഷ്ടത്തിന്റെ വലിയ രൂക്ഷ ഗന്ധവും അനുഭവപ്പെട്ടു. ശരിയായ രീതിയിൽ മാലിന്യങ്ങൾ വേർതിരിക്കുന്നില്ല എന്നും മാലിന്യങ്ങൾ പൂർണ തോതിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും പരിശോധനയിൽ കണ്ടെത്തി.റിസോർട്ടിൽ നിന്ന് 15000 രൂപ പിഴ ഈടാക്കി.കാക്കോപ്രവൺ രാമൻ എൻക്ലെവിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിനു പുറകിൽ കോൺക്രീറ്റ് ടാങ്കിൽ ജൈവ - അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി. കെട്ടിട ഉമടയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, രാമന്തളി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അജിനാസ് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365555/unscientific-waste-management)