---
title: "കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം തകർച്ചയിൽ, അടിയന്തര ഇടപെടൽ വേണമെന്ന് എൻ ജി ഒ അസോസിയേഷൻ"
english_title: "cardiology department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365435/cardiology-department"
published_at: "2026-06-12T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b887f76763_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം തകർച്ചയിൽ, അടിയന്തര ഇടപെടൽ വേണമെന്ന് എൻ ജി ഒ അസോസിയേഷൻ

> **Lead Summary:** **​കണ്ണൂർ: **ഉത്തര മലബാറിലെ ഹൃദ്രോഗികളുടെ ഏക ആശ്രയമായ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (പരിയാരം) കാർഡിയോളജി വിഭാഗത്തിന്റെ (സഹകരണ ഹൃദയാലയ) പ്രവർത്തനം പൂർണ്ണമായും അവതാരിതിലാണെന്ന് ആക്ഷേപം. ആവശ്യത്തിന് ഡോക്ടർമാരില്ലാതെ നാഥനില്ലാ കളരിയായി മാറിയ ഹൃദയാലയയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള NGO അസോസിയേഷൻ പരിയാരം ഗവ. മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

## Article Content

**​കണ്ണൂർ: **ഉത്തര മലബാറിലെ ഹൃദ്രോഗികളുടെ ഏക ആശ്രയമായ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (പരിയാരം) കാർഡിയോളജി വിഭാഗത്തിന്റെ (സഹകരണ ഹൃദയാലയ) പ്രവർത്തനം പൂർണ്ണമായും അവതാരിതിലാണെന്ന് ആക്ഷേപം. ആവശ്യത്തിന് ഡോക്ടർമാരില്ലാതെ നാഥനില്ലാ കളരിയായി മാറിയ ഹൃദയാലയയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള NGO അസോസിയേഷൻ പരിയാരം ഗവ. മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

​നേരത്തെ പരിയാരം മെഡിക്കൽ കോളേജിന് കീഴിൽ 'സഹകരണ ഹൃദയാലയ' എന്ന പേരിൽ പ്രത്യേക പരിഗണനയോടെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം രാജ്യത്തെ തന്നെ എണ്ണപ്പെട്ട ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. എറണാകുളം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് രോഗികളാണ് മികച്ച ചികിത്സ തേടി ഇവിടെ എത്തിയിരുന്നത്.

​പ്രവർത്തനം കുത്തഴിഞ്ഞ നിലയിൽ:​ആറിലധികം പരിചയസമ്പന്നരായ കാർഡിയോളജിസ്റ്റുകളും, രണ്ടിലധികം കാർഡിയോതൊറാസിക് സർജന്മാരും ആഴ്ചയിൽ ആറു ദിവസവും ഇവിടെ സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഒരു സുവർണ്ണകാലം ഹൃദയാലയയ്ക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് കാർഡിയോളജി വിഭാഗത്തിന്റെ അവസ്ഥ അതീവ ദയനീയമാണ്.

​ഡോക്ടർമാരുടെ കടുത്ത ക്ഷാമം: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതു മൂലം ദൂരസ്ഥലങ്ങളിൽ നിന്നും കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തുന്ന പാവപ്പെട്ട രോഗികൾ പലപ്പോഴും ഡോക്ടറെ കാണാൻ സാധിക്കാതെ നിരാശയോടെ മടങ്ങേണ്ടി വരുന്നു.

​നാഥനില്ലാത്ത അവസ്ഥ: ഹൃദയാലയയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായ മേൽനോട്ടമില്ലാതെ പൂർണ്ണമായും കുത്തഴിഞ്ഞ നിലയിലാണ്.

​അടിയന്തിര നടപടി വേണം

​ഉത്തര മലബാറിലെ നിർദ്ധനരായ ഹൃദ്രോഗികളുടെ ജീവൻ വച്ച് പന്താടുന്ന നിലവിലെ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഹൃദയാലയ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം അടിയന്തിരമായി ഉറപ്പുവരുത്തണമെന്നും, ചികിത്സാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് യു.കെ. മനോഹരൻ, സെക്രട്ടറി ടി.വി. ഷാജി എന്നിവർ ഒപ്പുവെച്ച നിവേദനം ആരോഗ്യ മന്ത്രിക്കൊപ്പം ഡി.എം.ഇ (DME), കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365435/cardiology-department)