---
title: "തളിപ്പറമ്പിൽ ബൈക്കിന് പിറകിൽ ബസ് ഇടിച്ച് യുവതിക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365433/bus-accident"
published_at: "2026-06-12T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b874e6c72a_acci.jfif"
keywords: []
---

# തളിപ്പറമ്പിൽ ബൈക്കിന് പിറകിൽ ബസ് ഇടിച്ച് യുവതിക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിൽ ബൈക്കിന് പിറകിൽ ബസ് ഇടിച്ച് യുവതിക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്. പുളിപ്പറമ്പ് തോട്ടാറമ്പിലെ ആരാധനയിൽ ധന്യ കെ വിനാണ് അപകടത്തിൽ പരിക്ക് പറ്റിയത്. 

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിൽ ബൈക്കിന് പിറകിൽ ബസ് ഇടിച്ച് യുവതിക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്. പുളിപ്പറമ്പ് തോട്ടാറമ്പിലെ ആരാധനയിൽ ധന്യ കെ വിനാണ് അപകടത്തിൽ പരിക്ക് പറ്റിയത്. 

ഇക്കഴിഞ്ഞ അഞ്ചാം തീയതി ഭർത്താവ് ഷിജു കോമത്തിന് ഒപ്പം KL59AA2523 നമ്പർ ബൈക്കിൽ ചിറവക്കിൽ നിന്നും നബ്രസ് ജംഗ്ഷൻ ഭാഗത്തേക്ക് പോകുന്നതിനിടെ കെഎസ്ഇബി ജംഗ്ഷനിൽ എത്തിയപ്പോൾ തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് അശ്രദ്ധമായും അജാഗ്രതയിലും വരികയായിരുന്ന KL 13 AX 3747 നമ്പർ കൃതിക ബസ് സ്കൂട്ടറിന് പിറകിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ചു വീണ ധന്യക്ക് കാലിന്റെ എല്ല് പൊട്ടി ഗുരുതര പരിക്ക് പറ്റാൻ ഇടയായി. ഭർത്താവ് ഷിജുവിന്റെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365433/bus-accident)