---
title: "സമയക്രമത്തിന്റെ പേരിൽ സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി രണ്ടു പേർ അറസ്റ്റിൽ"
english_title: "Two arrested for clashing with private bus staff"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3654/two-arrested-for-clashing-with-private-bus-staff"
published_at: "2021-10-05T19:17:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c57968e38d_news-card-webee.jpg"
keywords: []
---

# സമയക്രമത്തിന്റെ പേരിൽ സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ് . **സമയ ക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ കയ്യാങ്കളിയായി. ഇന്ന് രാവിലെ 9.35 ഓടെ തളിപ്പറമ്പിലായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ് . **സമയ ക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ കയ്യാങ്കളിയായി. ഇന്ന് രാവിലെ 9.35 ഓടെ തളിപ്പറമ്പിലായിരുന്നു സംഭവം.

കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന രണ്ടു സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്വകാര്യ ബസുകളിലെ രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

സമയ ക്രമത്തെ ചൊല്ലി ബസ് ഡ്രൈവറെ തല്ലിയ മറ്റൊരു ബസിലെ കണ്ടക്ടർ പയ്യന്നൂർവെള്ളൂർ രാമൻ കുളത്തിന് സമീപത്തെ ജയേഷ്, ഡ്രൈവർ കടന്നപ്പള്ളി പാണപ്പുഴയിലെ ബാലകൃഷ്ണൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

സമയ ക്രമത്തെ ചൊല്ലി മത്സര ഓട്ടത്തിൽ ബസ് സ്റ്റാന്റിലെത്തിയ സ്വകാര്യ ബസിലെ ഡ്രൈവറെ പിറകെ വന്ന ബസിലെ കണ്ടക്ടർ മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. പോലീസ് സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3654/two-arrested-for-clashing-with-private-bus-staff)