---
title: "മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു"
english_title: "An anti-drug meeting was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365368/an-anti-drug-meeting-was-organized"
published_at: "2026-06-11T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2aa7e05cd0e_news-card.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:** മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു.

​യുവതലമുറയെ ലക്ഷ്യമിട്ട് സമൂഹത്തിൽ ലഹരി മാഫിയകൾ നടത്തുന്ന കുതന്ത്രങ്ങളെക്കുറിച്ചും, ലഹരിയുടെ പിടിയിൽ അകപ്പെടുന്നവരിൽ കണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചും കുടുംബങ്ങളിലും സൗഹൃദ വലയങ്ങളിലും ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ : ആൽബിൻ ജോസഫ് ക്ലാസ്സ് എടുത്തു.ലഹരി ഉപയോഗം ഒരു വ്യക്തിയെയും കുടുംബത്തെയും എങ്ങനെ തകർക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അവബോധം നൽകുന്നതായിരുന്നു ക്ലാസ്സ്‌.

​മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ്‌ അഷ്‌റഫിന്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറി എൻ എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു..കാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിലും തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ എല്ലാ ജന വിഭാഗങ്ങളെയും ഉൾപ്പെടുത്തി ജാഗ്രത സമിതികൾ രൂപീകരിക്കും,

ബോധവൽക്കരണ പരിപാടികൾ, ലഹരി വിരുദ്ധ സദസ്സുകൾ, എന്നിവ സംഘടിപ്പിക്കും. യൂത്ത് ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി പി എ. ഇർഫാൻ സ്വാഗതം പറഞ്ഞു. ഹനീഫ മദ്രസ, മുഹമ്മദ്‌ കുഞ്ഞി കുപ്പം, എ പി. നാസർ, കെ എസ് റഫീഖ്, ഫിയാസ് അള്ളാംകുളം, സഫീർ കണ്ണങ്കീൽ, സി കെ. മദനി, സിപി നൗഫൽ എന്നിവർ സംസാരിച്ചു.ട്രഷറർ കെ എൻ. അൻഷാദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365368/an-anti-drug-meeting-was-organized)