---
title: "ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും"
english_title: "The body of Ponnan Ismail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365365/the-body-of-ponnan-ismail"
published_at: "2026-06-11T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2aa6fd54866_Untitled-2-web.jpg"
keywords: []
---

# ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

> **Lead Summary:** **ഷാർജ: **കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും.

## Article Content

**ഷാർജ: **കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും.

യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്. കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365365/the-body-of-ponnan-ismail)