---
title: "പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു"
english_title: "Car accident at Pavannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365364/car-accident-at-pavannur"
published_at: "2026-06-11T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2aa66a104cb_Untitled-2-web.jpg"
keywords: []
---

# പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

> **Lead Summary:** **മയ്യിൽ: **പാവന്നൂർ കടവിൽ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മിനിലോറി ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

## Article Content

**മയ്യിൽ: **പാവന്നൂർ കടവിൽ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മിനിലോറി ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഇതേ അപകടത്തിൽ സാജിദിന്റെ നാല് വയസുകാരിയായ മകൾ തശ്‌രീഫ നേരത്തെ മരിച്ചിരുന്നു. സാജിദിന്റെ ഭാര്യ പാവന്നൂർ കടവിലെ എ.കെ. മൈമൂനത്ത് (39) ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ മെയ് 29 ന് രാത്രി 8.20 മണിയോടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നിർത്തിയിട്ട സ്‌കൂട്ടറിന് സമീപം നിൽക്കുകയായിരുന്ന സാജിദിനും കുടുംബത്തിനും നേരെ തെറ്റായ ദിശയിൽ വന്ന കെ.എൽ 59 4847 നമ്പർ മിനിലോറി ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ മൂവരെയും ഉടൻ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് രാത്രി 10 മണിയോടെ മകൾ തശ്‌രീഫ മരണപ്പെട്ടിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെയാണ് പിതാവ് സാജിദിന്റെ മരണം.

ഇരിക്കൂറിലെ പരേതനായ മീത്തലകത്ത് മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് സാജിദ്. മറ്റ് മക്കൾ: തമീം, തഫീം (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സലാം, അബ്ദുല്ല, അമീൻ, സിറാജ്, സിയാദ്, സാജിത്ത്, സിദ്ധിഖ്, അസ്‌മ, റഹ്‌മ, അഫ്സത്ത്, നജ്മുന്നീസ, ഫാത്തിമ, മൈമൂന, പരേതനായ നാസർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365364/car-accident-at-pavannur)