---
title: "കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം: ഇടിച്ച കാറുകാരന് മർദ്ദനം,രണ്ട് പേർക്കെതിരെ കേസ്"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365244/accident"
published_at: "2026-06-11T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a42ae6ffa5_1000355468.jpg"
keywords: []
---

# കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം: ഇടിച്ച കാറുകാരന് മർദ്ദനം,രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കാർ ഇടിച്ച് അപകടം: ഇടിച്ച കാറുകാരന് മർദ്ദനം,രണ്ട് പേർക്കെതിരെ കേസ്.നെല്ലിപ്പറമ്പ് കോയിലേരിയൻ ഹൌസിൽ രാഹുൽ കെക്കാണ് മർദ്ദനമെറ്റത്.മിനിഞ്ഞാന്ന് ഒരു മണിക്ക് രാഹുൽ സുഹൃത്തുമൊന്നിച്ച് കണ്ണൂർ ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക്‌ KL58E0961 നമ്പർ കാർ ഓടിച്ച് വരുന്നതിനിടെ ഉറങ്ങിപ്പോയതിനാൽ കുറ്റിക്കോലിൽ വെച്ച് കാർ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന KA51MH1961 എന്ന നമ്പർ കാറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ കാറിൽ ഉള്ളയാൾക്ക് പരിക്ക് പറ്റിയതിന്റെ വിരോധത്തിൽ അതെ കാറിലുണ്ടായിരുന്ന രണ്ടു പേർ രാഹുലിനെ മർദ്ധിക്കുകയായിരുന്നു.രാഹുലിന്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: കാർ ഇടിച്ച് അപകടം: ഇടിച്ച കാറുകാരന് മർദ്ദനം,രണ്ട് പേർക്കെതിരെ കേസ്.നെല്ലിപ്പറമ്പ് കോയിലേരിയൻ ഹൌസിൽ രാഹുൽ കെക്കാണ് മർദ്ദനമെറ്റത്.മിനിഞ്ഞാന്ന് ഒരു മണിക്ക് രാഹുൽ സുഹൃത്തുമൊന്നിച്ച് കണ്ണൂർ ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക്‌ KL58E0961 നമ്പർ കാർ ഓടിച്ച് വരുന്നതിനിടെ ഉറങ്ങിപ്പോയതിനാൽ കുറ്റിക്കോലിൽ വെച്ച് കാർ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന KA51MH1961 എന്ന നമ്പർ കാറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ കാറിൽ ഉള്ളയാൾക്ക് പരിക്ക് പറ്റിയതിന്റെ വിരോധത്തിൽ അതെ കാറിലുണ്ടായിരുന്ന രണ്ടു പേർ രാഹുലിനെ മർദ്ധിക്കുകയായിരുന്നു.രാഹുലിന്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365244/accident)