---
title: "സംസ്ഥാനത്ത് ഇന്ന് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "orange alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365228/orange-alert"
published_at: "2026-06-11T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a38f2c9b88_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** ചെറിയ ആശ്വാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. നാളെയും മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

ചെറിയ ആശ്വാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. നാളെയും മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയ്ക്ക് പുറമെ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ കൂടുതൽ പെയ്യുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365228/orange-alert)