---
title: "എയർ കണ്ടീഷണറിനെ ചൊല്ലി കുറുമാത്തൂർ പള്ളിയിൽ അതിക്രമം: യുവാവ് അറസ്റ്റിൽ"
english_title: "kurumathoor masjid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36522/kurumathoor-masjid"
published_at: "2022-04-08T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62502992288f3_DSC_7464 (1).JPG"
keywords: []
---

# എയർ കണ്ടീഷണറിനെ ചൊല്ലി കുറുമാത്തൂർ പള്ളിയിൽ അതിക്രമം: യുവാവ് അറസ്റ്റിൽ

> **Lead Summary:** കുറുമാത്തൂർ പൊക്കുണ്ട് സലഫി മസ്ജിദിൽ അക്രമം നടത്തിയ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂർ മൂലക്കിൽ പുതിയപുരയിൽ ഹാരിസിനെ ആണ് തളിപ്പറമ്പ് എസ് ഐ പി സി സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്.

## Article Content

കുറുമാത്തൂർ പൊക്കുണ്ട് സലഫി മസ്ജിദിൽ അക്രമം നടത്തിയ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂർ മൂലക്കിൽ പുതിയപുരയിൽ ഹാരിസിനെ ആണ് തളിപ്പറമ്പ് എസ് ഐ പി സി സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്.

പള്ളിയിൽ 5 വർഷം മുമ്പ് ഹാരിസ് മുൻകൈയെടുത്തു എയർകണ്ടീഷണർ വാങ്ങി കൊടുത്തിരുന്നു. തണുപ്പ് കുറഞ്ഞതിനെ തുടർന്ന് അത് താഴത്തെ ഹാളിൽ നിന്ന് മുകളിലേക്ക് മാറ്റിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഇന്നലെ രാത്രി 7.30ന് പള്ളിക്കമ്മിറ്റി പ്രസിഡണ്ടിനെയും സെക്രട്ടറിയെയും കയ്യേറ്റം ചെയ്യുകയായിരുന്നു.

ആരോട് ചോദിച്ചാണ് താൻ വാങ്ങി നൽകിയ എയർകണ്ടീഷണർ മാറ്റിയത് എന്ന് ചോദിച്ചായിരുന്നു മർദ്ദനം. പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36522/kurumathoor-masjid)