---
title: "കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "kanjaav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36521/kanjaav"
published_at: "2022-04-08T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625027b024f51_DSC_7464 (1).JPG"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **പാപ്പിനിശ്ശേരി:** കഞ്ചാവു പൊതിയുമായി അഴീക്കോട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.അഴീക്കോട് കാപ്പിലപീടിക സ്വദേശി ടി.രാജനെ യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**പാപ്പിനിശ്ശേരി:** കഞ്ചാവു പൊതിയുമായി അഴീക്കോട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.അഴീക്കോട് കാപ്പിലപീടിക സ്വദേശി ടി.രാജനെ യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

അഴീക്കോട്, മൂന്നു നിരത്ത് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽഅഴീക്കോട് കടപ്പുറം റോഡിൽ വെച്ചാണ് 22 ഗ്രാം കഞ്ചാവുമായി പ്രതിയെ പിടി കൂടിയത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ സന്തോഷ്‌ ടി, സിവിൽ എക്സൈസ് ഓഫീസർ മാരായ ജിതേഷ് സി, നിഷാദ് വി, വിനോദ് കെ, കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36521/kanjaav)