---
title: "തളിപ്പറമ്പ് മണ്ഡലത്തിൽ പന്ത്രണ്ട് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതിയായി"
english_title: "electric charging machine allowed in thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36520/electric-charging-machine-allowed-in-thalipparamba"
published_at: "2022-04-08T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62502704a8441_vac.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിൽ പന്ത്രണ്ട് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്:** ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലം പരിധിയിൽ പന്ത്രണ്ട് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

## Article Content

**തളിപ്പറമ്പ്:** ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലം പരിധിയിൽ പന്ത്രണ്ട് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇത്തരം വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

തളിപ്പറമ്പ് ടൗൺ ടാക്സി സ്റ്റാൻഡ്, ധർമശാല, ചെക്യാട്ട്, ചേലേരിമുക്ക്, ചപ്പാരപ്പടവ് തെറ്റുന്ന റോഡ്, കാഞ്ഞിരങ്ങാട് ആർ ടി ഒ ഗ്രൗണ്ട്, കുറുമാത്തൂർ പൊക്കുണ്ട്, അഞ്ചാംപീടിക, മലപ്പട്ടം സെന്റർ, ചെറുവത്തലമൊട്ട,പറശ്ശിനിക്കടവ്,പൂവ്വം ടൗൺ എന്നീ കേന്ദ്രങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക.

പ്രത്യേകം തയ്യാറാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ചാർജ്ജ് ചെയ്യുന്നതിനുള്ള പണം അടക്കേണ്ടത്. പെട്രോളിന്റെയും, ഡീസലിന്റെയും വിലക്കയറ്റം സാധാരണ വാഹന ഉടമകളുടെ ദൈനംദിന ജീവിതത്തെ ഏറെ ബാധിക്കുന്നുണ്ട്. ഇത്തരം വാഹന ഉപയോഗം പ്രകൃതിക്കും ദോഷകരമാണ്.

ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതോടുകൂടി ഈ രണ്ട് പ്രതിസന്ധികൾക്കും വലിയൊരളവിൽ പരിഹാരമാകും. ചാർജിങ് സ്റ്റേഷനുകൾ യാഥാർഥ്യമാകുന്നതോടെ നിലവിൽ ഇലക്ട്രിക് വാഹന ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുകയും കൂടുതൽ പേർ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങുകയും ചെയ്യും.

തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് മണ്ഡലത്തിൽ പന്ത്രണ്ട് സ്റ്റേഷനുകൾക്ക് അനുമതി ലഭ്യമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36520/electric-charging-machine-allowed-in-thalipparamba)