---
title: "മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Baby "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365182/baby"
published_at: "2026-06-10T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2988109ffe9_1000616092.jpg"
keywords: []
---

# മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** മലപ്പുറം: കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊണ്ടോട്ടി വലിയ പറമ്പ് ചെറുമുറ്റം റോഡിൽ കിണറുപടിയിൽ ഇന്ന് രാവിലെയാണ് സംഭവം. അതിലൂടെ വന്ന ബസ് ജീവനക്കാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചത്.

## Article Content

മലപ്പുറം: കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊണ്ടോട്ടി വലിയ പറമ്പ് ചെറുമുറ്റം റോഡിൽ കിണറുപടിയിൽ ഇന്ന് രാവിലെയാണ് സംഭവം. അതിലൂടെ വന്ന ബസ് ജീവനക്കാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചത്.

റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് രക്ഷിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിന്റെ നടുവിലെത്തിയത്. പുതിയേടത്ത് പറമ്പിൽ നിന്ന് ഫറൂഖിലേക്ക് സർവീസ് നടത്തുന്ന സഫ മർവ ബസിലെ ജീവനക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കുട്ടിയെ കണ്ടപ്പോൾ തന്നെ ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയും കണ്ടക്ടറായ നവാസ് ഇറങ്ങിച്ചെന്ന് കുഞ്ഞിനെ എടുക്കുകയുമായിരുന്നു. ബസിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സമീപത്തെ വീട്ടിൽ നിന്ന് വീട്ടുകാർ അറിയാതെ കുഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നു. എപ്പോഴും വാഹനങ്ങൾ കടന്നു പോകാറുള്ള റോഡിൽ നിന്ന് അപകടം സംഭവിക്കാതെ കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365182/baby)