---
title: "കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി"
english_title: "illegal gas cylinder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365167/illegal-gas-cylinder"
published_at: "2026-06-10T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a296b636de56_news-card.jpg"
keywords: []
---

# കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

> **Lead Summary:** അമിത വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുന്നതിന് അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ കണ്ണൂർ താലൂക്കിലെ കണ്ണപുരം - ഇരിണാവ് റോഡിന് സമീപം പിടികൂടി. ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു കെ എൻ- ൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയെ തുടർന്ന് അഗ്നി ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിൻ്റെ വാഹനത്തിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്.

## Article Content

അമിത വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുന്നതിന് അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ കണ്ണൂർ താലൂക്കിലെ കണ്ണപുരം - ഇരിണാവ് റോഡിന് സമീപം പിടികൂടി. ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു കെ എൻ- ൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയെ തുടർന്ന് അഗ്നി ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിൻ്റെ വാഹനത്തിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്.

താലൂക്ക് സപ്ലൈ ഓഫീസർ സ്മിത ജെ എം, റേഷനിങ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ പി വി, റിജേഷ് കെ, രാജീവൻ സി, റോബെർട്ട് വൈ എന്നിവരാണ് പരിശോധന ടീമിലെ മറ്റംഗങ്ങൾ. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിലവിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷൻ വീടുകളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അവരുടെ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഗ്യാസ് ഏജൻസി വഴി തിരികെ നൽകേണ്ടതാണെന്നും, അല്ലാത്ത പക്ഷം അത്തരം ഉപഭോക്താക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365167/illegal-gas-cylinder)