---
title: "ജോലി ചെയ്യുന്നസ്ഥാപനത്തിൻ്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി"
english_title: "Bike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365134/bike"
published_at: "2026-06-10T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a293965d09de_1000178397.jpg"
keywords: []
---

# ജോലി ചെയ്യുന്നസ്ഥാപനത്തിൻ്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

> **Lead Summary:** തളിപ്പറമ്പ് : ജോലി ചെയ്യുന്നസ്ഥാപനത്തിൻ്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. കുറുമാത്തൂർ എളംമ്പേരത്തെ പി.കെ. ഫസിഖുൾ ലിസാൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 59. സെഡ്. 6254 നമ്പർ ബൈക്കാണ് മോഷണം പോയത്. ഈ മാസം 6 ന് വൈകുന്നേരം 4 മണിക്കും 6 മണിക്കുമിടയിലാണ് പരാതിക്കാരൻ ജോലി ചെയ്തുവരുന്ന കാഞ്ഞിരങ്ങാട്ടെ എവർഷൈൻ കമ്പനിയുടെ കോമ്പൗണ്ടിൽ നിന്നും ബൈക്ക് മോഷണം പോയത്.

## Article Content

തളിപ്പറമ്പ് : ജോലി ചെയ്യുന്നസ്ഥാപനത്തിൻ്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. കുറുമാത്തൂർ എളംമ്പേരത്തെ പി.കെ. ഫസിഖുൾ ലിസാൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 59. സെഡ്. 6254 നമ്പർ ബൈക്കാണ് മോഷണം പോയത്. ഈ മാസം 6 ന് വൈകുന്നേരം 4 മണിക്കും 6 മണിക്കുമിടയിലാണ് പരാതിക്കാരൻ ജോലി ചെയ്തുവരുന്ന കാഞ്ഞിരങ്ങാട്ടെ എവർഷൈൻ കമ്പനിയുടെ കോമ്പൗണ്ടിൽ നിന്നും ബൈക്ക് മോഷണം പോയത്.

സംഭവത്തിൽ ഉത്തർപ്രദേശ് ബൽദേവ് പൂർ ജലാല ബാദ് സ്വദേശി ആകാശിനെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. 70,000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത തളിപ്പറമ്പ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365134/bike)