---
title: "യംഗ് ബ്രദേർസ് കയറ്റീൽ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു"
english_title: "young brothers kayatteel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365115/young-brothers-kayatteel"
published_at: "2026-06-10T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a292b4f65549_news-card.jpg"
keywords: []
---

# യംഗ് ബ്രദേർസ് കയറ്റീൽ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണപുരം : **ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വരാനിരിക്കുന്ന ലോക കപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് കൊണ്ട് യംഗ് ബ്രദേർസ് കയറ്റീൽ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. മത്സരം ടീം വൈ ബി കെ ക്യാപ്റ്റൻ രാഹുൽ ചിക്കൂട്ടൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻഅമർനാഥ് , കൺവീനർ ദിലീഷ് , രാജേഷ് എന്നിവർ നേതൃത്വം നൽകി.മികച്ച ടീമുകൾ മത്സരിച്ച ഷൂട്ട് ഔട്ട് മത്സരത്തിൽ ബിലാ കുല മിലാല പാടിയിലിനെ പരാജയപ്പെടുത്തി യംഗ് സ്റ്റേഴ്‌സ് ജ്വാല ജേതാക്കൾ ആയി.

## Article Content

**കണ്ണപുരം : **ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വരാനിരിക്കുന്ന ലോക കപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് കൊണ്ട് യംഗ് ബ്രദേർസ് കയറ്റീൽ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. മത്സരം ടീം വൈ ബി കെ ക്യാപ്റ്റൻ രാഹുൽ ചിക്കൂട്ടൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻഅമർനാഥ് , കൺവീനർ ദിലീഷ് , രാജേഷ് എന്നിവർ നേതൃത്വം നൽകി.മികച്ച ടീമുകൾ മത്സരിച്ച ഷൂട്ട് ഔട്ട് മത്സരത്തിൽ ബിലാ കുല മിലാല പാടിയിലിനെ പരാജയപ്പെടുത്തി യംഗ് സ്റ്റേഴ്‌സ് ജ്വാല ജേതാക്കൾ ആയി.

മികച്ച ഷൂട്ടറായി ബില കുല മിലാല പാടിയിലിൻ്റെ മുഹമ്മദിനെ യും മികച്ച ഗോൾ കീപ്പറായി യംഗ് സ്റ്റേർസ് ജ്വാലയുടെ ആദർശിനെയും തിരഞ്ഞെടുത്തു... ജേതാക്കൾക്ക് ക്ലബ്ബ് ഏർപ്പെടുത്തിയ 5000 രൂപ പ്രൈസ് മണിയും ബ്ലാക് മാഫിയ ഗോവ സ്പോൺസർ ചെയ്ത ട്രോഫിയും ക്ലബ്ബ് പ്രസിഡൻ്റ് സിബിൻ , സെക്രട്ടറി മുഹമ്മദ് റാഫി രക്ഷാധികാരി ഷാജി കാവുങ്കൽ എന്നിവരും , റണ്ണേഴ്സ് അപ്പി്ന് ക്ലബ്ബ് ഏർപ്പെടുത്തിയ 3000 രൂപ പ്രൈസ് മണിയും പൊന്നാരത്ത് ലക്ഷ്മണൻ്റെ സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ ട്രോഫിയും ക്ലബ്ബ് അംഗം ശ്രീകേഷും , മികച്ച ഷൂട്ടർക്കുള്ള ഫിഫ സ്പോർട്സ് കണ്ണപുരം സ്പോൺസർ ചെയ്ത ട്രോഫി ക്ലബ്ബ് വൈസ് പ്രസിഡൻ്റ് സനേഷ് കുമാറും , മികച്ച ഗോളിക്കുള്ള ടീം വൈ ബി കെ സ്പോൺസർ ചെയ്ത ട്രോഫി ടീം വൈ ബി കെ ക്യാപ്റ്റൻ രാഹുലും സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365115/young-brothers-kayatteel)