---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് പിഴ ചുമത്തി"
english_title: "Quarters fined for unscientific waste management"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364957/quarters-fined-for-unscientific-waste-management"
published_at: "2026-06-09T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2801a06e4f3_Untitled-2-web.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ട് ക്വാർട്ടേഴ്‌സുകൾക്ക് 10500 രൂപ പിഴ ചുമത്തി. തായിനേരിയിൽ പ്രവർത്തിച്ചു വരുന്ന അസീസ് ക്വാർട്ടേഴ്സിന് 7500 രൂപ സ്‌ക്വാഡ് പിഴ ചുമത്തി. അടുക്കളയിൽ നിന്നുള്ള മലിനജലവും കുളിമുറിയിലെ തറയിൽ നിന്നുള്ള മലിനജലവും തുറസ്സായി ഒഴുക്കി വിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനുമാണ് സ്‌ക്വാഡ് ക്വാർട്ടേഴ്സിന് പിഴ ചുമത്തിയത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ട് ക്വാർട്ടേഴ്‌സുകൾക്ക് 10500 രൂപ പിഴ ചുമത്തി. തായിനേരിയിൽ പ്രവർത്തിച്ചു വരുന്ന അസീസ് ക്വാർട്ടേഴ്സിന് 7500 രൂപ സ്‌ക്വാഡ് പിഴ ചുമത്തി. അടുക്കളയിൽ നിന്നുള്ള മലിനജലവും കുളിമുറിയിലെ തറയിൽ നിന്നുള്ള മലിനജലവും തുറസ്സായി ഒഴുക്കി വിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനുമാണ് സ്‌ക്വാഡ് ക്വാർട്ടേഴ്സിന് പിഴ ചുമത്തിയത്.

തുളുവന്നൂർ അമ്പലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന ഇ കെ കെ ക്വാർട്ടേഴ്സിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിനു സ്‌ക്വാഡ് 3000 രൂപയും പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സബിത ആർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364957/quarters-fined-for-unscientific-waste-management)