---
title: "ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു"
english_title: "Auto-rickshaw-accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364870/auto-rickshaw-accident"
published_at: "2026-06-09T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27ba65c60c9_1000612388.jpg"
keywords: []
---

# ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ: **താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി ആദി കടലായി ബദറുന്നിസ മൻസിലിൽ ഹാരിസിൻ്റെ മകൻ കെ എം ഷഹനാസ് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: **താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി ആദി കടലായി ബദറുന്നിസ മൻസിലിൽ ഹാരിസിൻ്റെ മകൻ കെ എം ഷഹനാസ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.20 ഓടെ ആയിരുന്നു അപകടം. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ഷഹനാസിൻ്റെ സുഹൃത്ത് ഷഹൂദിന് പരിക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364870/auto-rickshaw-accident)