---
title: "വർഷങ്ങളായി നടത്തി വരുന്ന തട്ടുകട തീയിട്ടു നശിപ്പിച്ചു"
english_title: "thattukada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36481/thattukada"
published_at: "2022-04-08T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fec21ab936_vac.jpg"
keywords: []
---

# വർഷങ്ങളായി നടത്തി വരുന്ന തട്ടുകട തീയിട്ടു നശിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **കുറ്റ്യാട്ടൂർ മാണിയൂരിൽ തട്ടുകട തീയിട്ട് നശിപ്പിച്ചു. വർഷങ്ങളായി അറുപത്തിയൊൻപതുകാരൻ നടത്തി വരുന്ന തട്ടുകടയാണ് തീയിട്ടു നശിപ്പിച്ചത്.

## Article Content

**കണ്ണൂർ: **കുറ്റ്യാട്ടൂർ മാണിയൂരിൽ തട്ടുകട തീയിട്ട് നശിപ്പിച്ചു. വർഷങ്ങളായി അറുപത്തിയൊൻപതുകാരൻ നടത്തി വരുന്ന തട്ടുകടയാണ് തീയിട്ടു നശിപ്പിച്ചത്.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മാണിയൂർ എടവച്ചാലിൽ റാബിയ മൻസിലിലെ TP അബ്ദുള്ളയുടെ തട്ടുകടയാണ് കഴിഞ്ഞ ദിവസം അജ്ഞാതർ തീയിട്ട് നശിപ്പിച്ചത്. രാത്രി ഒമ്പത് മണിയോടെ കടയടച്ച് വീട്ടിലെത്തിയതായിരുന്നു അബ്ദുള്ള.

രാത്രി ഒന്നരയോടെ കടയ്ക്ക് തീ പിടിച്ചത് സമീപവാസികൾ അറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ പി.കെ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36481/thattukada)