---
title: "പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Prabhath kala samiti "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364772/prabhath-kala-samiti"
published_at: "2026-06-08T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26f24072869_1000610843.jpg"
keywords: []
---

# പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു .

## Article Content

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു .

ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. കലാസമിതി വൈസ് പ്രസിഡണ്ട് പി വി പ്രമോദ് അധ്യക്ഷത വഹിച്ചു .ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനി,പട്ടുവം ഗവ: ഹൈസ്കുളിലെ അധ്യാപിക അനിലപ്രഭ പ്രസംഗിച്ചു. 

കലാസമിതി സെക്രട്ടറി എം സുരേഷ് സ്വാഗതവും ട്രഷറർ എൻ കൃഷ്ണൻ നന്ദിയും പറഞ്ഞു .വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364772/prabhath-kala-samiti)