---
title: "ചിതപ്പിലെ പൊയിൽ ടൗണിൽ പൊതുശൗചാലയം നിർമ്മിക്കണം :കെ.വി.വി.ഇ.എസ് പരിയാരം യൂണിറ്റ്"
english_title: "KVVES Pariyaram Unit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364686/kvves-pariyaram-unit"
published_at: "2026-06-08T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a267fdc94fe2_news-card.jpg"
keywords: []
---

# ചിതപ്പിലെ പൊയിൽ ടൗണിൽ പൊതുശൗചാലയം നിർമ്മിക്കണം :കെ.വി.വി.ഇ.എസ് പരിയാരം യൂണിറ്റ്

> **Lead Summary:** **പരിയാരം :** ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന പഞ്ചായത്തിന്റെ പ്രധാന ഭരണ,വ്യാപാര കേന്ദ്രമായ ചിതപ്പിലെ പൊയിൽ ടൗണിൽ പൊതുശൗചാലയം നിർമ്മിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

## Article Content

**പരിയാരം :** ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന പഞ്ചായത്തിന്റെ പ്രധാന ഭരണ,വ്യാപാര കേന്ദ്രമായ ചിതപ്പിലെ പൊയിൽ ടൗണിൽ പൊതുശൗചാലയം നിർമ്മിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡണ്ട് പി ടി ചാക്കോ അധ്യക്ഷത വഹിച്ചു ഏകോപനസമിതി ജില്ലാ ട്രഷറർ എം പി തിലകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ പി വിജയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ കൗൺസിൽ മെമ്പർ പി മുസ്തഫ ഹാജി പ്രമേയ അവതരണവും ഗ്രാമപഞ്ചായത്ത് അംഗം കെ എം ഫാറൂഖ്, ടി കെ ഖാലിദ് കെ കെ.സുബൈർ,പി വി അബ്ദുൽ ഷുക്കൂർ,പി വി സജീവൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ പി വിജയൻ (പ്രസിഡൻറ് ),പി വി സജീവൻ, ( ജനറൽ സെക്രട്ടറി), കെ സുബൈർ ( ട്രഷറർ),പി വി അബ്ദുൽ ഷുക്കൂർ,എൻ അബ്ദുൽസലാം ( വൈ: പ്രസിഡൻ്റ്), ടി.കെ.ഖാലിദ്, കെ പി ചന്ദ്രൻ (സെക്രട്ടറി),പി മുസ്തഫ ഹാജി ,പിടി ചാക്കോ (ജില്ലാ കൗൺസിൽ മെമ്പർ )എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364686/kvves-pariyaram-unit)