---
title: "തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം. ഓട്ടുരുളിയും പണവും നഷ്ടമായി"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364672/theft"
published_at: "2026-06-08T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26730cc456b_1000187504.jpg"
keywords: []
---

# തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം. ഓട്ടുരുളിയും പണവും നഷ്ടമായി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം. ഓട്ടുരുളിയും പണവും നഷ്ടമായി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം. ഓട്ടുരുളിയും പണവും നഷ്ടമായി.

പോലീസ് സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന പരേതനായഅഡ്വ.പാട്ടത്തില്‍ ഒതേനനന്‍ നമ്പ്യാരുടെ നീതിനികേതന്‍ എന്ന വീട്ടിലാണ് മോഷണം നടന്നത്.ഇപ്പോള്‍ മകന്‍ സി.രവീന്ദ്രനാണ് ഇവിടെ താമസിക്കുന്നത്.

10,000 രൂപ വിലയുള്ള ഓട്ട് ഉരുളിയും 100 രൂപയുടെ 20 നോട്ടുകളുടെ 2000 രൂപയുമാണ് മോഷണം പോയത്.ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് രവീന്ദ്രന്‍ പറശിനിക്കടവില്‍ പോയി 3 മണിയ്ക്ക് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. താക്കോല്‍ വെച്ച സ്ഥലത്തുനിന്ന് എടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പോലിസ് എത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364672/theft)