---
title: "കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ; ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം "
english_title: "Free travel for women in KSRTC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364647/free-travel-for-women-in-ksrtc"
published_at: "2026-06-08T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26605b65df9_ksrtc.jfif"
keywords: []
---

# കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ; ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം 

> **Lead Summary:** **തിരുവനന്തപുരം:**കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം ആദ്യ ഘട്ടത്തിൽ നടപ്പാക്കും. ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കാനാണ് നീക്കം. ജൂൺ 15ന് തന്നെ കെ എസ് ആർ ടി സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന്റെ തുടർ നടപടികളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി പി ജോൺ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.

## Article Content

**തിരുവനന്തപുരം:**കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം ആദ്യ ഘട്ടത്തിൽ നടപ്പാക്കും. ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കാനാണ് നീക്കം. ജൂൺ 15ന് തന്നെ കെ എസ് ആർ ടി സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന്റെ തുടർ നടപടികളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി പി ജോൺ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.

100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓർഡിനറി ബസ്സു പോലുമില്ലാത്ത മണ്ഡലങ്ങളിൽ ബസുകൾ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകൾക്കും മറ്റു മാനദണ്ഡങ്ങൾ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സർക്കാർ നൽകാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോർപ്പറേഷന് ബാധ്യത ആവില്ല എന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തിൽ കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ യൂണിയനുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കെ എസ് ആർ ടി സിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സർക്കാരിന് ബാധ്യത വരുമെന്നുമാണ് സി ഐ ടി യു നിലപാട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364647/free-travel-for-women-in-ksrtc)