---
title: "ഓപ്പറേഷൻ തൂഫാൻ: ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി "
english_title: "operation thoofan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364554/operation-thoofan"
published_at: "2026-06-07T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a258ab215a70_Untitled-2-web.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ: ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി 

> **Lead Summary:** **മട്ടന്നൂർ:** മട്ടന്നൂർ നഗരത്തില പാലോട്ടുപള്ളിക്ക് സമീപം പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തോളം പാക്കറ്റ് ലഹരി ഉൽപന്നങ്ങള്‍ മട്ടന്നൂര്‍ പോലീസ് പിടികൂടി.

## Article Content

**മട്ടന്നൂർ:** മട്ടന്നൂർ നഗരത്തില പാലോട്ടുപള്ളിക്ക് സമീപം പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തോളം പാക്കറ്റ് ലഹരി ഉൽപന്നങ്ങള്‍ മട്ടന്നൂര്‍ പോലീസ് പിടികൂടി.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ ആണ് കണ്ണൂര്‍ ജില്ലയിലെ വിവിധ കടകളില്‍ വിതരണം ചെയ്യാനായി കൊണ്ട് വന്ന ലഹരി ഉൽപന്നങ്ങളാണ് മൊത്ത വ്യാപാരി വേങ്ങാട് ചാലിപ്പറമ്പ സുബൈദത്ത് മൻസിലിൽ സി.പി ഷമീറിൽ (35) നിന്നു മട്ടന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364554/operation-thoofan)