---
title: "തേർത്തല്ലിയിൽ ബീവറേജ് ഔട്ട്ലൈറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി"
english_title: "KCBC "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364483/kcbc"
published_at: "2026-06-07T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2531c9be297_1000607835.jpg"
keywords: []
---

# തേർത്തല്ലിയിൽ ബീവറേജ് ഔട്ട്ലൈറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

> **Lead Summary:** തേർത്തല്ലി: മലയോര മേഖലയിൽ മദ്യമൊഴുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തേർത്തല്ലിയിൽ ബീവറേജ് ഔട്ട്ലൈറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മുക്തിശ്രീ മേരിഗിരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

## Article Content

തേർത്തല്ലി: മലയോര മേഖലയിൽ മദ്യമൊഴുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തേർത്തല്ലിയിൽ ബീവറേജ് ഔട്ട്ലൈറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മുക്തിശ്രീ മേരിഗിരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

നാടിന്റെ സമാധാനം തകർക്കുന്ന വിധത്തിൽ മദ്യഷോപ്പ് തുടങ്ങാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ടോളസ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. ജോസ് ചാരച്ചേരിൽ, ജോർജ് പന്തമാക്കൽ, സിബി നിരപ്പേൽ, ചാക്കോച്ചൻ നിരപ്പേൽ, റോയി പാത്തോട്ടാനിക്കൽ, ദേവസ്യാച്ചൻ മണലിൽ, മൈക്കിൾ പാട്ടത്തിൽ പ്രസംഗിച്ചു. ഭാരവാഹികളായി ജോസ് പ്ലാത്തോട്ടത്തിൽ (പ്രസിഡണ്ട്), ലാലിച്ചൻ അഴകത്ത് (സെക്രട്ടറി), ദേവസ്യാച്ചൻ മണലിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364483/kcbc)