---
title: "ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "yellow alert in 7 districts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36446/yellow-alert-in-7-districts"
published_at: "2022-04-08T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fbba90458d_rain.jpg"
keywords: []
---

# ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം; **സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

## Article Content

**തിരുവനന്തപുരം; **സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 

കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തി പ്രാപിക്കും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യത ഉണ്ട്. ബംഗാൾ ഉൾക്കടലിൽ കോമോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.

ആൻഡമാൻനും ശ്രീലങ്കയ്ക്കും മുകളിലുള്ള ചക്രവതച്ചുഴികളും മഴയ്ക്ക് കാരണമാകും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36446/yellow-alert-in-7-districts)