---
title: "ഇനി എന്നാണ് പരിഹാരം? വീണ്ടും മഴക്കാലമെത്തി, കുപ്പം നിവാസികൾക്ക് ദുരിതവും, ചെളിയും വെള്ളവും മണ്ണിടിച്ചിലും വ്യാപകം"
english_title: "kuppam c h nagar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364346/kuppam-c-h-nagar"
published_at: "2026-06-06T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a243f69c30b4_news-card.jpg"
keywords: []
---

# ഇനി എന്നാണ് പരിഹാരം? വീണ്ടും മഴക്കാലമെത്തി, കുപ്പം നിവാസികൾക്ക് ദുരിതവും, ചെളിയും വെള്ളവും മണ്ണിടിച്ചിലും വ്യാപകം

> **Lead Summary:** **തളിപ്പറമ്പ്: **കുപ്പം സി എച്ച് നഗറിൽ കാലവർഷം കനക്കും മുമ്പ് തന്നെ ചെളിയും വെള്ളവും കയറാൻ വീടുകളിലെത്തി തുടങ്ങി. ആശാസ്ത്രീയ രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിന്റെ ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടം ജനങ്ങൾ. കഴിഞ്ഞവർഷവും സമാനമായ രീതിയിലുള്ള വെള്ളക്കെട്ടുകളും മണ്ണിടിച്ചിലും ഉണ്ടായിട്ടും ഒരു വർഷത്തിനിപ്പുറം യാതൊരു പരിഹാരവുമില്ലാതെ ദുരിതം തുടരുകയാണ്. അധികാരികൾ നിരന്തരം സ്ഥലം സന്ദർശിക്കുന്നുണ്ടെങ്കിലും പരിഹാരമുറപ്പു നൽകുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. ഇന്ന് പെയ്ത മഴയിൽ നിരവധി വീടുകളിലേക്കാണ് ചളിയും വെള്ളവും കയറിയിരിക്കുന്നത്. റോഡുകൾ ചെളികൊണ്ട് മൂടിയിരിക്കുകയാണ്. പകർച്ചവ്യാധികളുടെ കാലമായ മഴക്കാലത്ത് ഇത്തരമൊരു ദുരിതം വളരെ വലിയ രീതിയിൽ തന്നെ ജനങ്ങളിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കൂടാതെ മണ്ണിടിച്ചൽ വലിയൊരു അപകടത്തിലേക്ക് തന്നെ വഴി വെക്കാൻ സാധ്യതയുമുണ്ട്.

## Article Content

**തളിപ്പറമ്പ്: **കുപ്പം സി എച്ച് നഗറിൽ കാലവർഷം കനക്കും മുമ്പ് തന്നെ ചെളിയും വെള്ളവും കയറാൻ വീടുകളിലെത്തി തുടങ്ങി. ആശാസ്ത്രീയ രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിന്റെ ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടം ജനങ്ങൾ. കഴിഞ്ഞവർഷവും സമാനമായ രീതിയിലുള്ള വെള്ളക്കെട്ടുകളും മണ്ണിടിച്ചിലും ഉണ്ടായിട്ടും ഒരു വർഷത്തിനിപ്പുറം യാതൊരു പരിഹാരവുമില്ലാതെ ദുരിതം തുടരുകയാണ്. അധികാരികൾ നിരന്തരം സ്ഥലം സന്ദർശിക്കുന്നുണ്ടെങ്കിലും പരിഹാരമുറപ്പു നൽകുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. ഇന്ന് പെയ്ത മഴയിൽ നിരവധി വീടുകളിലേക്കാണ് ചളിയും വെള്ളവും കയറിയിരിക്കുന്നത്. റോഡുകൾ ചെളികൊണ്ട് മൂടിയിരിക്കുകയാണ്. പകർച്ചവ്യാധികളുടെ കാലമായ മഴക്കാലത്ത് ഇത്തരമൊരു ദുരിതം വളരെ വലിയ രീതിയിൽ തന്നെ ജനങ്ങളിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കൂടാതെ മണ്ണിടിച്ചൽ വലിയൊരു അപകടത്തിലേക്ക് തന്നെ വഴി വെക്കാൻ സാധ്യതയുമുണ്ട്.

പി മഹമൂദ് ഹാജി, കെ വി അബ്ദുള്ള ഹാജി,കെ വി നാസർ, പി മുസ്തഫ ഹാജി, പി പി മഹമൂദ്, പി പി ഹാജിറ, ഷുക്കൂർ, പി പി സലാം, സജീദാ പി വി, പി ഹംസ എന്നിവരുടെ വീടുകളിലേക്ക് ഇന്നത്തെ മഴയിൽ ചെളിയും വെള്ളവും കയറി. എന്താണ് ഇനിയൊരു പരിഹാരം എന്ന ആശങ്കയിലാണ് ജനങ്ങൾ. അധികാരികൾ ഇടപെട്ട് എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തം തന്നെയാണെന്നതിൽ സംശയമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364346/kuppam-c-h-nagar)