---
title: "ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലിക നിയന്ത്രണം"
english_title: "Tourism spots "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364323/tourism-spots"
published_at: "2026-06-06T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a240b42b916a_1000605970.jpg"
keywords: []
---

# ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലിക നിയന്ത്രണം

> **Lead Summary:** **കണ്ണൂര്‍: **മഴ ശക്തമായി തുടരുന്നതിനാല്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിയന്ത്രിക്കും.

## Article Content

**കണ്ണൂര്‍: **മഴ ശക്തമായി തുടരുന്നതിനാല്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിയന്ത്രിക്കും.

വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിനും നിയന്ത്രണം ഉണ്ടാകും. സഞ്ചാരികളുടെ സുരക്ഷാ കണക്കിലെടുത്ത് മഴയുടെ ശക്തി കുറയുന്നത് അനുസരിച്ചാണ് നിയന്ത്രണത്തില്‍ ഇളവുണ്ടാകുക. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് മേല്‍ക്കാലയളവില്‍ ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണം എന്നും ഡിടിപിസി അറിയിച്ചു. ബീച്ചുകളോട് അനുബന്ധിച്ച പാര്‍ക്കുകള്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364323/tourism-spots)