---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷവും പ്രത്യേക ഗ്രാമസഭയും ചേർന്നു"
english_title: "Pattuvam Gram Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364274/pattuvam-gram-panchayat"
published_at: "2026-06-06T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23eb69536ff_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷവും പ്രത്യേക ഗ്രാമസഭയും ചേർന്നു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ പരിസ്ഥിതി ദിനാഘോഷവും പ്രത്യേക ഗ്രാമസഭയും പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.പട്ടുവം ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വർണ്ണ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ പരിസ്ഥിതി ദിനാഘോഷവും പ്രത്യേക ഗ്രാമസഭയും പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.പട്ടുവം ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വർണ്ണ അധ്യക്ഷത വഹിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗ്ഗീസ് വിഷയാവതരണം നടത്തി.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എകുഞ്ഞികൃഷ്ണൻ പരിസ്ഥിതി ദിന സന്ദേശം നൽകി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷപി ശ്രീമതി ,പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായകെ ദാമോദരൻ, പി പി സുരേശൻ, കെ വി വിനിത , പഞ്ചായത്ത് അംഗംവി വി ദിനേശൻ,പട്ടുവം ഗവ: ഹയർ സെക്കണ്ടറി പ്രിൻസിപ്പൽകെ ഉഷ,ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്സ്, പി ടി എ പ്രസിഡൻ്റെഎം അജയൻ, കൃഷി ഓഫീസർ രാഗിഷ രാംദാസ് ,ബിന്ദു നടുവലത്ത്,പി പി സംവൃത എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364274/pattuvam-gram-panchayat)