---
title: "പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു."
english_title: "Pattuvam panchayath "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364256/pattuvam-panchayath"
published_at: "2026-06-06T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23dd311f6f2_1000605233.jpg"
keywords: []
---

# പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** തളിപ്പറമ്പ: പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ: പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

പഞ്ചായത്ത് തല ഉൽഘാടനം പട്ടുവം ഗവ: ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്നു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ സ്കൂൾ പരിസരത്ത് ഫല വൃക്ഷ തൈ നട്ട് ഉൽഘാടനം നിർവ്വഹിച്ചു .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി ,പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ ദാമോദരൻപി പി സുരേശൻ,പഞ്ചായത്ത്മെമ്പർ വി വി ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി  ബിനു വർഗീസ് പട്ടുവം ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ ഉഷ, ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തകൻ എ കുഞ്ഞി കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി.   

കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും  കൃഷി അസിസ്റ്റൻറ്  ടി മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364256/pattuvam-panchayath)