---
title: "സാഫ് ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു."
english_title: "saaf online website lounched"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3642/saaf-online-website-lounched"
published_at: "2021-10-05T17:47:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c427a84c37_news-card-webrr.jpg"
keywords: []
---

# സാഫ് ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു.

> **Lead Summary:** **ഫലാഹ് നഗര്‍ : **തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന സാഫിന്റെ വെബ്‌സൈറ്റ് സാഫ് ഓണ്‍ ലൈവ് ലോഞ്ച് ചെയ്തു.

## Article Content

**ഫലാഹ് നഗര്‍ : **തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന സാഫിന്റെ വെബ്‌സൈറ്റ് സാഫ് ഓണ്‍ ലൈവ് ലോഞ്ച് ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ കൃതികള്‍ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പുറത്ത് കാണിക്കാനും വേണ്ടിയാണ് വെബ്‌സൈറ്റ് ലക്ഷ്യമാക്കുന്നത്.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, എസ് മുഹമ്മദ് എന്നിവര്‍ പരിപാടിക്ക് ആശംസ അറിയിച്ചു. പരിപാടിയില്‍ സാഫിന്റെ മുതിര്‍ന്ന പ്രതിനിധികള്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3642/saaf-online-website-lounched)