---
title: "തളിപ്പറമ്പിലെ വ്യാപാരികൾ നേരിടുന്ന അതിപ്രധാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാപാരി നേതാക്കൾ എം എൽ എക്ക് നിവേദനം നൽകി"
english_title: "Merchants Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364173/merchants-association"
published_at: "2026-06-06T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a8fbe98d7_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ വ്യാപാരികൾ നേരിടുന്ന അതിപ്രധാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാപാരി നേതാക്കൾ എം എൽ എക്ക് നിവേദനം നൽകി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരികൾ നേരിടുന്ന അതിപ്രധാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാപാരി നേതാക്കൾ എം എൽ എക്ക് നിവേദനം നൽകി.പ്രാദേശികതലത്തില്‍ തളിപ്പറമ്പില്‍ കേരളത്തില്‍ തന്നെ പിടിച്ചു കുലുക്കിയ അഗ്‌നിബാധ ഉണ്ടാവുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും ഒരുപാട് ആളുകള്‍ക്ക് തൊഴിലും ഇല്ലാത്ത ഒരു അവസ്ഥയില്‍ അഗ്‌നിക്കിരിയായ വ്യാപാരികള്‍ക് ധനസഹായം ലഭിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ വിവിധ വകുപ്പുകളിലും സര്‍ക്കാരിനും നഷ്ടപരിഹാരത്തിനു വേണ്ടിയിട്ടുള്ള രേഖകളും മറ്റും സമര്‍പ്പിച്ചിരുന്നു ഇതുവരെ ഒരു തുകയും ലഭിച്ചിട്ടില്ല.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരികൾ നേരിടുന്ന അതിപ്രധാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാപാരി നേതാക്കൾ എം എൽ എക്ക് നിവേദനം നൽകി.പ്രാദേശികതലത്തില്‍ തളിപ്പറമ്പില്‍ കേരളത്തില്‍ തന്നെ പിടിച്ചു കുലുക്കിയ അഗ്‌നിബാധ ഉണ്ടാവുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും ഒരുപാട് ആളുകള്‍ക്ക് തൊഴിലും ഇല്ലാത്ത ഒരു അവസ്ഥയില്‍ അഗ്‌നിക്കിരിയായ വ്യാപാരികള്‍ക് ധനസഹായം ലഭിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ വിവിധ വകുപ്പുകളിലും സര്‍ക്കാരിനും നഷ്ടപരിഹാരത്തിനു വേണ്ടിയിട്ടുള്ള രേഖകളും മറ്റും സമര്‍പ്പിച്ചിരുന്നു ഇതുവരെ ഒരു തുകയും ലഭിച്ചിട്ടില്ല.

നഷ്ടപരിഹാര തുക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള സഹായങ്ങള്‍ ചെയ്തു തരണമെന്ന് ഈ ഒരു അവസരത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.തളിപ്പറമ്പ് പട്ടണത്തില്‍ പൊതു ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അശാസ്ത്രീയ പാര്‍ക്കിങ്ങും അനധികൃത കച്ചവടവും ഗതാഗത പ്രശ്‌നവും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ ഒരു അവസരത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ സ്ഥാപിച്ച ട്രാഫിക് സ്റ്റേഷന്‍ വീണ്ടും തളിപ്പറമ്പില്‍ തിരിച്ചുകൊണ്ടു വരുന്നതിനുള്ള സഹായങ്ങള്‍ ചെയ്തു തരണം.

വികസിച്ചു വരുന്ന തളിപ്പറമ്പ് പട്ടണത്തില്‍ നിന്നും ഫയര്‍ സ്റ്റേഷന്‍ മാറ്റിയിട്ടുണ്ട് അതും പുനസ്ഥാപിക്കുക.പട്ടണത്തില്‍ മാലിന്യനിര്‍മാര്‍ജനം നടത്തുന്നുണ്ട് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങള്‍ സ്വകാര്യ സംരംഭകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ റീസൈക്ലിംഗ് സംവിധാനം ഏര്‍പ്പെടുത്തുക ഇനിയും ഒരുപാട് പ്രശ്‌നങ്ങള്‍ വ്യാപാര മേഖലയിലും തൊഴിലാളി മേഖലയിലും തളിപ്പറമ്പ് പൗരാവലിയും നേരിടുന്നുണ്ട് ഏറ്റവും അടിയന്തര പ്രാധാന്യമുള്ള വിഷയം മാത്രം ഇവിടെ പ്രതിപാദിക്കുന്നു എല്ലാവിധ സഹായങ്ങളും ഉണ്ടാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ വേണ്ടി കെ.എസ്.റിയാസ് (പ്രസിഡണ്ട്)വി.താജുദ്ദീന്‍( ജനറല്‍ സെക്രട്ടറി, ടി. ജയരാജ് (ട്രഷറര്‍) എന്നിവരാണ് നിവേദനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364173/merchants-association)