---
title: "തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു"
english_title: "Environment day celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364106/environment-day-celebration"
published_at: "2026-06-05T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22e8bb7cf09_1000603229.jpg"
keywords: []
---

# തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ വനം ഡിവിഷൻ, തളിപ്പറമ്പ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ കാരമരംതട്ട് സെക്ഷൻ സ്റ്റാഫും, വിജയഗിരി ഗവണ്മെന്റ് UP സ്കൂൾ വിദ്യാർഥികളും സംയുക്തമായി മഞ്ഞപുല്ല് പൈതൽമല ഭാഗങ്ങളിൽ വൃക്ഷതൈ നടീൽ മഹോത്സാവം സംഘടിപ്പിച്ചു. ആലക്കോട് പഞ്ചായത്ത് മെമ്പർ ശ്രീ. ജോസഫ് കല്ലനാനിക്കൽ ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി. മായ, സെക്ഷൻ ഫോറസ്ററ് ഓഫീസർ എം. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

## Article Content

ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ വനം ഡിവിഷൻ, തളിപ്പറമ്പ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ കാരമരംതട്ട് സെക്ഷൻ സ്റ്റാഫും, വിജയഗിരി ഗവണ്മെന്റ് UP സ്കൂൾ വിദ്യാർഥികളും സംയുക്തമായി മഞ്ഞപുല്ല് പൈതൽമല ഭാഗങ്ങളിൽ വൃക്ഷതൈ നടീൽ മഹോത്സാവം സംഘടിപ്പിച്ചു. ആലക്കോട് പഞ്ചായത്ത് മെമ്പർ ശ്രീ. ജോസഫ് കല്ലനാനിക്കൽ ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി. മായ, സെക്ഷൻ ഫോറസ്ററ് ഓഫീസർ എം. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

കണ്ണൂർ ഡിവിഷൻ, തളിപ്പറമ്പ റേഞ്ച്, ശ്രീകണ്ടാപുരം സെക്ഷൻ പരിധിയിൽ 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇരിക്കൂർ ഇസ്ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ ഇരിക്കൂർ പഞ്ചായത്ത് മെമ്പർ നഫീല ടീച്ചർ പരിപാടി ഉൽഘാടനം ചെയ്തു. ശ്രീകണ്ടാപുരം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എ കെ ബാലൻ വീശിഷ്ടഥിതി ആയി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്ലാസ്സ് ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മുക്താർ അബ്ദുൾ ഹഖ് നൽകി. തുടർന്നു സെക്ഷൻ സ്റ്റാഫും സ്കൂൾ കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വിവിധ ഇനം വൃക്ഷതൈകൾ വെച്ച് പിടിപ്പിയ്ക്കുകയും ചെയ്തു.

മോഹനം കണ്ണൂർ വനം ഡിവിഷൻ, തളിപ്പറമ്പ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ സ്റ്റാഫ്, MARC സംഘടനയുമായി സഹകരിച്ച് കണ്ണൂർ നഗരത്തിലെ മരങ്ങളിൽ കാലങ്ങളായി സ്ഥാപിച്ചിട്ടുള്ള ആണികൾ, കയറുകൾ, കേബിളുകൾ എന്നിവ നീക്കം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു. ബഹുമാനപെട്ട കണ്ണൂർ M MLA Adv ടി ഓ മോഹനൻ ഉത്ഘാടനം ചെയ്തു.തളിപ്പറമ്പ റേഞ്ച് ഫോറസ്ററ് ഓഫീസർ ശ്രീ. സനൂപ്‌കൃഷ്ണൻ പി വി സംസാരിച്ചു. MARC പ്രവർത്തകരായ നന്ദൻ, സന്ദീപ്, ബിജിലേഷ്, ജിഷ്ണു, അഡ്വ. സവിത, ബീറ്റ് ഫോറസ്‌ററ് ഓഫീസർ മാരായ ജിജേഷ് എം.കെ. മുഹമ്മദ് ഷാഫി .കെ.വി, വീണ.എം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബോധവത്ക്കരണത്തിന്റെ ഭാഗമായി സെന്റ്. പീറ്റേർസ് സ്കൂൾ ബെർണശ്ശേരി , ഗവണ്മെന്റ് ടൌൺ HSS, ക്യാപിറ്റൽ മാൾ കണ്ണൂർ, സെക്യൂറ മാൾ കണ്ണൂർ എന്നിവിടങ്ങളിൽ മരത്തിന്റെ പ്രതീകത്മക രൂപം പ്രദർശിപ്പിച്ച് ഏകാംഗ നാടകം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364106/environment-day-celebration)