---
title: "പരിസ്ഥിതി ദിനാചരണം നടത്തി."
english_title: "Environment day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364099/environment-day"
published_at: "2026-06-05T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22d73337722_1000603423.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണം നടത്തി.

> **Lead Summary:** തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിസ്ഥിതി ദിനാചരണം കണ്ണൂർ സർവ്വകലാശാല എൻവിറോൺമെൻറൽ സ്റ്റഡീസ് മേധാവി ഡോ. പ്രദീപൻ പെരിയാട്ട് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിസ്ഥിതി ദിനാചരണം കണ്ണൂർ സർവ്വകലാശാല എൻവിറോൺമെൻറൽ സ്റ്റഡീസ് മേധാവി ഡോ. പ്രദീപൻ പെരിയാട്ട് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സെമിനാർ, പച്ചക്കറി വിത്ത് വിതരണം, വേസ്റ്റ് ബിൻ വിതരണം, ക്യാമ്പസ് ശുചീകരണം, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

ചടങ്ങിൽ ഡോ.സിറാജ് എം വി പി അധ്യക്ഷതവഹിച്ചു. ബയോഡേവേഴ്സിറ്റി ക്ലബ്ബ് കോ ഓർഡിനേറ്റർ ഐശ്വര്യ വി വി, ഐ ക്യു എ സി കോ ഓർഡിനേറ്റർ ശാക്കിർ പി വി, ഓഫീസ് സൂപ്രണ്ട് ഉമ്മർ കെ വി, സായന്ത് കെ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364099/environment-day)