---
title: "ചെറുകുന്ന് പള്ളിച്ചാലിൽ ഗ്യാസ് ടാങ്കർ ലോറിയും ചരക്ക് ലോറി കൂട്ടിയിടിച്ച് അപകടം"
english_title: "Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364074/accident"
published_at: "2026-06-05T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22b3d242521_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് പള്ളിച്ചാലിൽ ഗ്യാസ് ടാങ്കർ ലോറിയും ചരക്ക് ലോറി കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **ചെറുകുന്ന്:**ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്തിനിന്ന് കൊല്ലത്തേക്ക് ഗ്യാസ് മായി പോവുകയായിരുന്ന ലോറിയും എതിർ ദിശയിൽ വന്ന ചരക്ക് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. റോഡ് അരികിൽ നിർത്തിയിട്ട വാഹനത്തെ ഗ്യാസ് ടാങ്കർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

## Article Content

**ചെറുകുന്ന്:**ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്തിനിന്ന് കൊല്ലത്തേക്ക് ഗ്യാസ് മായി പോവുകയായിരുന്ന ലോറിയും എതിർ ദിശയിൽ വന്ന ചരക്ക് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. റോഡ് അരികിൽ നിർത്തിയിട്ട വാഹനത്തെ ഗ്യാസ് ടാങ്കർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

തലയ്ക്കും കാലിനും പരിക്കേറ്റ ടാങ്കർ ലോറി ഡ്രൈവറെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അപകടത്തിൽ ഗ്യാസ് ലീക്ക് ചെയ്യാത്തത് ആശ്വാസമായി. വലിയ ഒരു ദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364074/accident)