---
title: "ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിവേട്ട സജീവമാക്കി പോലീസ്, എംഡിഎംഎയുമായി ഏഴോം സ്വദേശികൾ പിടിയിൽ"
english_title: "operation thoofan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363971/operation-thoofan"
published_at: "2026-06-05T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226fbaf09e6_news-card.jpg"
keywords: []
---

# ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിവേട്ട സജീവമാക്കി പോലീസ്, എംഡിഎംഎയുമായി ഏഴോം സ്വദേശികൾ പിടിയിൽ

> **Lead Summary:** **പഴയങ്ങാടി: **ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിവേട്ട സജീവമാക്കി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കീഴിലെ ഡാന്‍സാഫ്ടീം.4.6 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. പഴയങ്ങാടിഏഴോം പുല്ലാഞ്ഞിടയിലെ ജമീല മന്‍സിലില്‍ സി.ടി.നൗഫല്‍, ഏഴോംമൂലയിലെ ആയിക്കാരകത്ത് വീട്ടില്‍ എ.സഹദ് മുഹമ്മദ് എന്നിവരെയാണ് ഡാന്‍സാഫ്ടീമും പഴയങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

## Article Content

**പഴയങ്ങാടി: **ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിവേട്ട സജീവമാക്കി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കീഴിലെ ഡാന്‍സാഫ്ടീം.4.6 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. പഴയങ്ങാടിഏഴോം പുല്ലാഞ്ഞിടയിലെ ജമീല മന്‍സിലില്‍ സി.ടി.നൗഫല്‍, ഏഴോംമൂലയിലെ ആയിക്കാരകത്ത് വീട്ടില്‍ എ.സഹദ് മുഹമ്മദ് എന്നിവരെയാണ് ഡാന്‍സാഫ്ടീമും പഴയങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 5.30 ന് മൂസക്കാന്‍ പള്ളി ബസ്റ്റോപ്പിന് സമീപം വെച്ചാണ് കെ.എല്‍-13 എ.ക്യു 5666 നമ്പര്‍ കാറില്‍ യാത്ര ചെയ്യവെ ഇവര്‍ എം.ഡി.എം.എയുമായി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363971/operation-thoofan)