---
title: "ഓപ്പറേഷൻ തൂഫാൻ: പരിയാരത്ത് വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ"
english_title: "operation thoofan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363910/operation-thoofan"
published_at: "2026-06-05T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224c9c82a51_Untitled-2-web.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ: പരിയാരത്ത് വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ

> **Lead Summary:** **പരിയാരം: **പരിയാരത്ത് വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് ഓപ്പറേഷന്‍ തൂഫാനില്‍ വീണു.പരിയാരം കുണ്ടപ്പാറ വാണി ഞ്ചേരി വീട്ടില്‍ വി.ജെ.സേവ്യറിന്റെ മകന്‍ വി.ജെ.സഞ്ജുവാണ്ഇന്നലെ അറസ്റ്റിലായത്.

## Article Content

**പരിയാരം: **പരിയാരത്ത് വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് ഓപ്പറേഷന്‍ തൂഫാനില്‍ വീണു.പരിയാരം കുണ്ടപ്പാറ വാണി ഞ്ചേരി വീട്ടില്‍ വി.ജെ.സേവ്യറിന്റെ മകന്‍ വി.ജെ.സഞ്ജുവാണ്ഇന്നലെ അറസ്റ്റിലായത്.

ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും പരിയാരം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റിലായത്.

പരിയാരം എസ്.ഐ വൈശാഖ് മണിലാല്‍, ഗ്രേഡ്.എസ്.ഐ വിനയന്‍, ഗ്രേഡ് എ.എസ്.ഐ പി.വി.സുനേഷ്, സി.പി.ഒ സിന്ധു, ഹോം ഗാര്‍ഡ് രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് 1.35 നാണ് സഞ്ജുവിന്റെ കുണ്ടപ്പാറ കപ്പേള പള്ളിക്ക് സമീപത്തെ വീട് പോലീസ് റെയിഡ് ചെയ്തത്.അകത്തെ മുറിയില്‍ നിലത്ത് വിരിച്ച ബെഡിന് അടിയില്‍ സൂക്ഷിച്ച 10.5 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363910/operation-thoofan)