---
title: "നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "banned plastic waterbottles"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363855/banned-plastic-waterbottles"
published_at: "2026-06-04T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21915c09712_news-card.jpg"
keywords: []
---

# നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വളപട്ടണം മന്നയിൽ സ്ഥിതി ചെയ്യുന്ന റിഫ്ത്ത ഹാൾ കൺവെൻഷൻ സെന്ററിൽ നിന്നും സർക്കാർ ഉത്തരവ് പ്രകാരം നിരോധിച്ച 28 കുപ്പികൾ അടങ്ങുന്ന 49 കെയ്സ് 330 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി.റിഫ്ത്ത കാറ്ററിംഗ് & ഇവന്റസ് എന്ന പേരിൽ ക്രിസിൽ എന്ന കമ്പനിയിൽ നിന്നും ബ്രാൻഡ് ചെയ്ത നിരോധിത പ്ലാസ്റ്റിക് കുപ്പിവെള്ളമാണ് പിടിച്ചെടുത്തത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വളപട്ടണം മന്നയിൽ സ്ഥിതി ചെയ്യുന്ന റിഫ്ത്ത ഹാൾ കൺവെൻഷൻ സെന്ററിൽ നിന്നും സർക്കാർ ഉത്തരവ് പ്രകാരം നിരോധിച്ച 28 കുപ്പികൾ അടങ്ങുന്ന 49 കെയ്സ് 330 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി.റിഫ്ത്ത കാറ്ററിംഗ് & ഇവന്റസ് എന്ന പേരിൽ ക്രിസിൽ എന്ന കമ്പനിയിൽ നിന്നും ബ്രാൻഡ് ചെയ്ത നിരോധിത പ്ലാസ്റ്റിക് കുപ്പിവെള്ളമാണ് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത കുപ്പികൾ ചിറക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ കൂട്ടിയിട്ട് വ്യാപകമായി കത്തിച്ചു വരുന്നതായും കണ്ടെത്തി. നിരോധിത 330 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം സംഭരിച്ചു വെച്ചതിന് 10000 രൂപയും മാലിന്യങ്ങൾ കത്തിച്ചതിനു 5000 രൂപയും ചേർത്ത് 15000 രൂപ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷാൻ എം എം വി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363855/banned-plastic-waterbottles)