---
title: "പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്"
english_title: "Half-price scooter scam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363852/half-price-scooter-scam"
published_at: "2026-06-04T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a218f3167cbb_download_(1).jfif"
keywords: []
---

# പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്

> **Lead Summary:** **വളപട്ടണം : **പാതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 56,000 രൂപ കൈപ്പറ്റിയ ശേഷം സ്‌കൂട്ടർ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തു.

## Article Content

**വളപട്ടണം : **പാതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 56,000 രൂപ കൈപ്പറ്റിയ ശേഷം സ്‌കൂട്ടർ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തു.

അഴീക്കോട് പാലോട്ടുക്കാവിലെ എൻ. അശ്വതി (40) യുടെ പരാതിയിലാണ് കളമശേരിയിലെ പ്രൊഫഷണൽസ് സർവീസ് ഇന്നോവേഷൻ കൊറസോൺ പ്രൊപ്രൈറ്റർ തൊടുപുഴ കൊളപ്പാറയിലെ അനന്തു കൃഷ്ണൻ, കണ്ണൂർ സീഡ് സൊസൈറ്റി പ്രൊജക്ട് കോർഡിനേറ്റർ മോഹനൻ എന്ന അമ്പൻ മോഹനൻ,പ്രൊമോട്ടർമാരായ പി പി. രജീഷ്, പി പി രജീഷിൻ്റെ ഭാര്യ ജസ്‌ന എന്നിവർക്കെതിരെ കേസെടുത്തത്. 2024 ജൂലായ് 8 നാണ് പരാതിക്കാരിയിൽ നിന്നും പ്രതികൾ 56,000 രൂപ കൈപ്പറ്റിയത്. പിന്നീട് സ്‌കൂട്ടറോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363852/half-price-scooter-scam)