---
title: "പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു"
english_title: "kambil school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363851/kambil-school"
published_at: "2026-06-04T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a218e0b48f54_news-card.jpg"
keywords: []
---

# പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു

> **Lead Summary:** **കമ്പിൽ: **2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയിൽ 178 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി, എല്ലാവരെയും വിജയിപ്പിച്ച് നൂറുശതമാനം വിജയം കൈവരിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

## Article Content

**കമ്പിൽ: **2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയിൽ 178 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി, എല്ലാവരെയും വിജയിപ്പിച്ച് നൂറുശതമാനം വിജയം കൈവരിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

​സ്കൂളിന്റെ ഉജ്വല വിജയത്തിൽ പ്രിൻസിപ്പൽ ശ്രീ. രാജേഷിന് എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്നേഹോപഹാരം കൈമാറി. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.​ചടങ്ങിൽ അധ്യാപകരായ ദാമോദരൻ, രാജേഷ്, ഗിരീഷ്, ആനന്ദ്, സ്കൂൾ പാർലമെന്റ് ചെയർമാൻ മിൻഹാജ് ടി.വി, ഹംദാൻ റഹൂഫ്, നൂഹ റഹൂഫ്, സന, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റൈഹാൻ ഒ.സി, അർഷാദ് എൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363851/kambil-school)